SignIn
Kerala Kaumudi Online
Saturday, 20 June 2026 4.09 AM IST

മൃഗസംരക്ഷണ മേഖലയ്‌ക്ക്‌ 258 കോടി

s

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് 137.24 കോടി, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് 29.89 കോടി, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷന് 8 കോടിയും അടക്കം 258.88 കോടി രൂപ മൃഗസംരക്ഷണ മേഖലയ്‌ക്ക്‌ ബഡ്‌ജറ്റിൽ നീക്കിവച്ചു. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യക്ക് 5.85 കോടിയും കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയ്ക്ക് 52 കോടിയും കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് 6.70 കോടിയും അനുവദിച്ചു. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കോട്ടുക്കലിൽ മണിക്കൂറിൽ ആയിരം കോഴികളെ പ്രോസസ് ചെയ്യാൻ ശേഷിയുള്ള അത്യാധുനിക കോഴി മാംസ പ്രോസസിംഗ് പ്ലാന്റും ഒരു പെറ്റ് ഫുഡ് ഫാക്ടറിയും ആരംഭിക്കും. കെപ്കോ, സ്‌കൂൾ പൗൾട്രി ക്ലബ് , കേജുകളിലെ കോഴിവളർത്തൽ എന്നീ പദ്ധതികൾ ആരംഭിക്കും. കന്നുകാലികളിലെ ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിന് ഹൈഫർ റിയറിംഗ് സെന്ററുകൾ സ്ഥാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA