
ആലപ്പുഴ: ട്രോളിംഗ് നിരോധനം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും പഞ്ഞമാസ ആനുകൂല്യം കിട്ടാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. മേയ് മുതൽ ജൂലായ് വരെ മൂന്നു ഗഡുക്കളായി 6,000 രൂപയാണ് നൽകേണ്ടത്. സൗജന്യ റേഷനും നൽകുന്നില്ല.
1.47 ലക്ഷം പേർക്കായി 82 കോടി രൂപ വിതരണം ചെയ്യണം. ട്രോളിംഗ് കാല ധനസഹായം 1991ലാണ് തുടങ്ങിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2,700 രൂപയാണ് നൽകിയിരുന്നത്. 2016ൽ ഒന്നാം എൽ.ഡി.എഫ് സർക്കാർ 4,500 രൂപയും കഴിഞ്ഞ സർക്കാർ ആറായിരവുമാക്കി.
1,500 രൂപ കേന്ദ്ര വിഹിതമാണ്. സംസ്ഥാന വിഹിതവും 1500 രൂപയായിരുന്നത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 3000 രൂപയായി ഉയർത്തുകയായിരുന്നു. സെപ്‌തംബർ മുതൽ ഫെബ്രുവരി വരെ തൊഴിലാളികൾ 250 രൂപ വച്ച് അടയ്‌ക്കും.
കടലിൽ പോകുന്നവർക്ക് മേയ്, ജൂൺ, ജൂലായ് മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലായ്, ആഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലുമാണ് തുക വിതരണംചെയ്യുന്നത്.
വിതരണം ചെയ്യേണ്ടത്
₹82 കോടി
സൗജന്യ റേഷനോ സാമ്പത്തിക സമാശ്വാസ പദ്ധതി ആനുകൂല്യമോ ലഭ്യമാക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്
സജി ചെറിയാൻ എം.എൽ.എ
(മുൻ ഫിഷറീസ് മന്ത്രി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |