
മേപ്പാടി: 'നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഇടയ്ക്കിടെ അങ്ങോട്ട് വിളിക്കുന്നുണ്ട്, കിട്ടുന്നില്ല. ആശങ്ക കൂടുകയാണ്," മേപ്പാടിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി ഹേമന്ത് വിഷമത്തോടെ പറയുന്നു. പത്തു വർഷമായി മേപ്പാടിയിലുള്ള ഹേമന്ത് ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യയും അമ്മയും ഉൾപ്പെടെ എല്ലാവരും അവിടെയാണ്. വീണ്ടും അപകടസാദ്ധ്യതയുണ്ടെന്ന വാർത്തകളാണ് കൂടുതൽ ഭയപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |