SignIn
Kerala Kaumudi Online
Saturday, 29 August 2026 2.24 AM IST

ആദ്യ അലോട്ട്മെന്റിൽ 720 റാങ്ക് വരെ : എം.ബി.ബി.എസിന് പ്രിയങ്കരം കോഴിക്കോട് മെഡി.കോളേജ് 

aa

തിരുവനന്തപുരം: ഇക്കൊല്ലവും സ്റ്റേറ്റ് മെരിറ്റിൽ എം.ബി.ബി.എസ് പ്രവേശനം നേടുന്ന ആദ്യ റാങ്കുകാരിൽ മിക്കവരും തിരഞ്ഞെടുത്തത് കോഴിക്കോട് മെഡിക്കൽ കോളേജ്. ജനറൽ സീറ്റുകളിൽ 144-ാം റാങ്കുകാരനുവരെ മാത്രമാണ് ഇവിടെ

ആദ്യ അലോട്ട് മെന്റിൽ അവസരം കിട്ടിയത്. ഈഴവയിൽ 305 റാങ്കുകാരനും.

3500ലേറെ കിടക്കകളുള്ള ഇവിടെ മികച്ച ക്ലിനിക്കൽ പരിശീലനം ലഭിക്കുന്നതും മികച്ച സൗകര്യങ്ങളുള്ളതുമാണ് കുട്ടികളെ ആകർഷിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകളാണ് തൊട്ടുപിന്നിൽ. തിരുവനന്തപുരത്ത് 290, തൃശൂരിൽ 457എന്നിങ്ങനെയാണ് സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്കുകാർ. മറ്റ് ഗവ. മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്ക് ഇങ്ങനെ:-കോട്ടയം-485, ആലപ്പുഴ-625, പാരിപ്പള്ളി-716, കണ്ണൂർ-717, എറണാകുളം-720, മഞ്ചേരി-721.

ആദ്യ അലോട്ട്മെന്റിൽ സംസ്ഥാന മെരിറ്റിലെ ജനറൽ വിഭാഗത്തിൽ അവസാന റാങ്ക് 720ആണ്. 10,564 ആണ് ഈ വിദ്യാർഥിയുടെ നീറ്റ് റാങ്ക്. 9708 റാങ്കുള്ളയാൾക്കും സ്വാശ്രയത്തിൽ സ്റ്റേറ്റ് മെരിറ്റിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് .cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

ബി.ഡി.എസിന് സർക്കാരിൽ -3151, സ്വാശ്രയത്തിൽ- 21259 എന്നിങ്ങനെയാണ് സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്ക്. ഈഴവ വിഭാഗത്തിൽ സർക്കാരിൽ- 4238, സ്വാശ്രയത്തിൽ- 23834 എന്നിങ്ങനെയാണ് അവസാന റാങ്ക്.

ഇന്നു മുതൽ പ്രവേശനം

#ഇന്നു മുതൽ സെപ്തംബർ അഞ്ചിന് വൈകിട്ട് നാലുവരെ കോളേജുകളിൽ പ്രവേശനം നേടാം. ഹെൽപ്പ് ലൈൻ- 04712332120, 2338487. നിർദ്ദിഷ്ട സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകും. തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവസരംകിട്ടില്ല.

#അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്​ത് അലോട്ട്മെന്റ് മെമ്മോയും ഡേറ്റ ഷീറ്റും ഡൗൺലോഡ് ചെയ്യണം. ഇവയുടെ പ്രിന്റൗട്ട്, പ്രോസ്പെക്ടസിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ എന്നിവ കോളേജിൽ നൽകണം.

# സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ അലോട്മെന്റ് ലഭിച്ചവർ ഫീസ് എൻട്രൻസ് കമ്മിഷണറുടെ പേരിൽ ഓൺലൈനായി അടയ്ക്കണം.

# സ്വാശ്രയ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അതത് കോളജുകളിൽ അടയ്ക്കണം. ഇക്കൊല്ലത്തെ എം.ബി.ബി.എസ് , ബി.ഡി.എസ് ഫീസ് നിശ്ചയിച്ചിട്ടില്ല.പിന്നീട് വർദ്ധിപ്പിക്കുകയാണെങ്കിൽ അധിക തുക അടയ്ക്കേണ്ടിവരും.

# രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഷെഡ്യൂൾ പിന്നീട്. ഓപ്ഷൻ കൺഫർമേഷനും ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും അവസരമുണ്ടാകും.

അവസാന റാങ്കുകൾ

ആദ്യ അലോട്ട്മെന്റിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അവസാന റാങ്ക്.

........................................................സർക്കാർ.........സ്വാശ്രയം

സ്റ്റേറ്റ് മെരിറ്റ്...................................... 720.............. 9708

സാമ്പത്തിക പിന്നാക്കം.............. 2590...............18633

ഈഴവ...............................................1623...............10062

മുസ്ലീം................................................956................12401

എൽ.സി, ആംഗ്ലോ........................2807................11516

മറ്റു പിന്നാക്ക ഹിന്ദു.....................1588.................9848

ധീവര...............................................5512...............10490

വിശ്വകർമ്മ...................................2012.................12701

മറ്റു പിന്നാക്ക ക്രൈസ്തവ........... 3193.................10749

കുശവ.............................................8179.................11818

കുഡുംബി.....................................15472................19629

പട്ടികജാതി...................................11314................14689

പട്ടികവർഗം.................................17263.................22759

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA