SignIn
Kerala Kaumudi Online
Thursday, 26 March 2026 3.41 PM IST

വേനലും ഗ്യാസും കുഴപ്പമായി , വൈദ്യുതിക്ക്  തീപിടിക്കുന്നു 

Increase Font Size Decrease Font Size Print Page

kseb

ചൊവ്വാഴ്ചത്തെ ഉപഭോഗം 5621 മെഗാവാട്ട്
വേനൽക്കാല ഉപഭോഗം റെക്കാഡിലേക്ക്

തിരുവനന്തപുരം: കനത്തചൂടും ഗ്യാസ് ക്ഷാമത്തെതുടർന്ന് ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചുള്ള പാചകവും കാരണം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ആശങ്കപ്പെടുത്തുന്നവിധം ഉയരുന്നു. ഉയർന്ന വിലയ്ക്ക് കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നാൽ വൈദ്യുതി ബില്ലിൽ അതു പ്രതിഫലിക്കും.

പീക്ക്സമയത്തെ സർവകാല റെക്കാഡായ 5797 മെഗാവാട്ടും പ്രതിദിന ഉപഭോഗ റെക്കാഡായ 115 ദശലക്ഷം യൂണിറ്റും വേണ്ടിവന്നത് 2024 മേയ് മാസത്തിലായിരുന്നു. എന്നാൽ

5621 മെഗാവാട്ടാണ് ഈ ചൊവ്വാഴ്ച വേണ്ടിവന്നത്. മാർച്ച് മാസത്തിൽത്തന്നെ ഇത്രയും വേണ്ടിവന്ന

ത് കാണേണ്ട സൂചനയാണ്.

പീക്ക് ആവശ്യകത 6000 മെഗാവാട്ട്‌വരെ എത്തിയാലും പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്. എന്നാൽ ചൂട് കടുക്കുകയും ഗ്യാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിയിലുള്ള പാചകം വർദ്ധിക്കുകയും ചെയ്താൽ സ്ഥിതി വഷളാവും.

2024ലെ കനത്തവേനൽക്കാലത്തേതിനു

സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നേക്കും. അന്ന് അമിത ഉപഭോഗത്തെ തുടർന്ന് ട്രാൻസ്‌ഫോർമറുകൾ വ്യാപകമായി കത്തിപ്പോവുകയും വിതരണ ശൃംഖലയിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുകയും ചെയ്തു. പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്തിനാൽ ഇക്കുറി വൈദ്യുതി ഉപഭോഗം കൂടിയാലും അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.

ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കടുത്ത വേനൽമുന്നിൽകണ്ട് ഉത്പാദനം വൈകാതെ ക്രമീകരിച്ചേക്കും.

കഴിഞ്ഞ മാർച്ചിനേക്കാൾ

5 ദശലക്ഷം കൂടുതൽ

#105.2288 ദശലക്ഷം യൂണിറ്റാണ് ചൊവ്വാഴ്ചയിലെ ആകെ ഉപഭോഗം. ഇക്കൊല്ലത്തെ ഇതുവരെയുള്ള ഉയർന്ന പ്രതിദിന ഉപയോഗമാണിത്.

# 2025 മാർച്ചിൽ ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നു.

70% വൈദ്യുതിയും

പുറത്തുനിന്ന്

സംസ്ഥാനത്ത് ആവശ്യമായതിന്റെ 30 ശതമാനത്തോളം വൈദ്യുതിയാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി വിവിധ കരാറുകൾ വഴി ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം വാങ്ങുകയാണ്. കരാറുകൾ വഴി വൈദ്യുതി ആവശ്യത്തിന് ലഭിക്കുമെങ്കിലും പീക്ക് സമയത്തെ വൈദ്യുതിക്ക് വില കൂടുതലാണ്. ഇതിന്റെ അധികവില ഇന്ധന സർചാർജ്ജായായി ഉപഭോക്താക്കളിലേക്കെത്തും.

ഇൻഡക്ഷൻ രാത്രി

ഒഴിവാക്കണം

#പീക്ക് സമയത്തെ ഉപഭോഗം അമിതമാകാതിരിക്കാൻ വൈകുന്നേരം 6ന് ശേഷം ഇലക്ട്രിക് പാചകം ഒഴിവാക്കണം.
ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ എന്നിവ പകൽ ഉപയോഗിക്കാം. രാത്രി ആവശ്യത്തിന് പകൽ പാചകം ചെയ്യണം.

എ.സി 26 ൽ സെറ്റ് ചെയ്യണം
#എ.സിയുടെ താപനില 26 ൽ സെറ്റ് ചെയ്താൽ വലിയതോതിൽ വൈദ്യുതി ലാഭിക്കാനാവും.
------------------

`` വൈദ്യുതി ഉപഭോഗം വർദ്ധിച്ചാലും പ്രതിസന്ധിയുണ്ടാകില്ല. തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് എല്ലാ ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്``
-കെ.കൃഷ്ണൻകുട്ടി

വൈദ്യുതി മന്ത്രി

TAGS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.