SignIn
Kerala Kaumudi Online
Monday, 25 May 2026 5.47 AM IST

കുംഭമേള താരത്തിന്റെ വിവാഹം: ജീവപര്യന്തം കിട്ടാവുന്ന കുറ്റം,​ സഹായിയായി നിൽക്കുന്നതും കുറ്റം

a

തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ കേസിൽ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്താമെന്ന് വിദഗ്ദ്ധർ.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്)

സെക്ഷൻ 143 (മനുഷ്യക്കടത്ത്) പ്രകാരം ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഒരാളെ ചൂഷണത്തിനായി കടത്തുന്നത് കുറ്റകരമാണ്. കുട്ടികളെയാണ് കടത്തുന്നതെങ്കിൽ ശിക്ഷ 10 വർഷം മുതൽ ജീവപര്യന്തം വരെയാകാം. ഇരയുടെ സമ്മതം ഇവിടെ കണക്കിലെടുക്കില്ല.

സെക്ഷൻ 54 (കുറ്റകൃത്യത്തിന് സഹായിക്കൽ) : കുറ്റകൃത്യം നടക്കുമ്പോൾ അവിടെ സഹായിയായി നിൽക്കുന്ന വ്യക്തി ആ കുറ്റകൃത്യം ചെയ്തതായി കണക്കാക്കും.

2012ലെ പോക്സോ നിയമം മുതൽ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത വരെയുള്ള നിയമങ്ങളിലെ വകുപ്പുകൾ ചുമത്താമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 19 ചുമത്താം. ഇതു പ്രകാരം ഒരു കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായോ നടക്കാൻ സാധ്യതയുണ്ടെന്ന അറിവോ സംശയമോ ഉള്ള ഏതൊരാളും അത് പൊലീസിലോ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിലോ അറിയിച്ചിരിക്കണം. ഇത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാർഹമാണ്.

സെക്ഷൻ 337 (വ്യാജരേഖ ചമയ്ക്കൽ): സർക്കാർ രേഖകൾ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ വ്യാജമായി ഉണ്ടാക്കുന്നത് 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

# സെക്ഷൻ 234 (വ്യാജ സർട്ടിഫിക്കറ്റ് നൽകൽ): അറിഞ്ഞുകൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതും ശിക്ഷാർഹമാണ്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാവും. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കേന്ദ്ര എസ് .ടി കമ്മിഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കുന്നു.

# പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1898: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ അവരുടെ ജാതിയുടെ പേരിൽ അതിക്രമം കാട്ടിയാൽ പ്രതിക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം.

# ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), 2023

സെക്ഷൻ 96 (കുട്ടികളെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിക്കൽ): 18 വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിനായോ തെറ്റായ ആവശ്യങ്ങൾക്കായോ പ്രേരിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ശിക്ഷ: 10 വർഷം വരെ തടവും പിഴയും. രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൊണ്ടുപോകുന്നതിന് സെക്ഷൻ 137 പ്രകാരം7 വർഷം വരെ തടവ് കിട്ടാം.

# ബാലവിവാഹ നിരോധന നിയമം- സെക്ഷൻ 9: 18 വയസ് തികയാത്ത പെൺകുട്ടിയെയോ 21 വയസ് തികയാത്ത ആൺകുട്ടിയെയോ വിവാഹം കഴിച്ചാൽ 2 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ബലം പ്രയോഗിച്ചോ ചതിയിലൂടെയോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന ബാലവിവാഹങ്ങൾ തുടക്കം മുതൽക്കേ അസാധുവാണെന്ന് സെക്ഷൻ 12ൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUMBHAMELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA