SignIn
Kerala Kaumudi Online
Saturday, 29 August 2026 2.21 AM IST

ടൂറിസത്തിന് ഒക്ടോബറോടെ വ്യവസായ പദവി: മന്ത്രി

a

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ടൂറിസം മേഖലയുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചും ഘടനാപരമായ പരിഷ്‌കരണത്തിന്റെ ഭാഗമായുമാണിത്. കരട് നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്ന് കൊട്ടാരം സന്ദർശിക്കവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

വ്യവസായ പദവി ലഭിക്കുന്നതോടെ ബാങ്ക് സബ്‌സിഡി, ഏകജാലക അനുമതി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. വലിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇത് സഹായകമാകും. എല്ലാ സാംസ്‌കാരിക പരിപാടികളും ടൂറിസം വകുപ്പിന്റെ വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തും. ഹോംസ്റ്റേകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലളിതമാക്കാനും ആലോചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA