SignIn
Kerala Kaumudi Online
Saturday, 29 August 2026 2.21 AM IST

ദേവസ്വം അദ്ധ്യക്ഷസ്ഥാനം: ദളിത് വിഭാഗങ്ങൾക്കും നൽകണം: കൊടിക്കുന്നിൽ ആവശ്യം തള്ളാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി,​ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരേയും നിയമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന അയ്യങ്കാളി ജയന്തി വേദിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആവശ്യമുന്നയിച്ചത്. പിന്നാലെ കൊടിക്കുന്നിലിന്റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി മുരളീധരൻ വ്യക്തമാക്കി.

എല്ലാകാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിദ്ധ്യമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. എന്നാൽ ഒരിക്കലും രാഷ്ട്രീയ പാർട്ടികൾ അക്കാര്യം പരിഗണിച്ചില്ല. അഞ്ച് ദേവസ്വം ബോർഡുകളുണ്ട്. അതിൽ ഒന്നിലെങ്കിലും ഒരു ടേം അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി,​ പട്ടികവർഗ വിഭാഗക്കാർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.

ബോർഡ്/ കോർപ്പറേഷനുകളിൽ പുതിയ അദ്ധ്യക്ഷന്മാരെ നിയമിക്കാനിരിക്കെയാണ് ദേവസ്വം ബോ‌ർഡുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം സംബന്ധിച്ച ചർച്ച കോൺഗ്രസിൽ ഉയരുന്നത്. നിലവിൽ നാല് ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാർക്ക് ഒരു വർഷത്തോളവും കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റിന് എട്ടുമാസവും കാലാവധി ബാക്കിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA