
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് രോഗം തുടച്ചുനീക്കുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടുന്നില്ലെന്ന പരാതി ഇപ്പോൾ ആർക്കുമില്ല. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരോട് ആരോഗ്യപ്രവർത്തകർ കനിവോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. വി. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, പൊതുജനാരോഗ്യ അഡിഷണൽ ഡയറക്ടർ ഡോ. റീത്ത കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |