SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.10 AM IST

എൻ.എച്ച്.എം കരാർ കാലാവധി നീട്ടി

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിലെ (എൻ.എച്ച്.എം) കരാർ ജീവനക്കാരുടെ കരാർ കാലാവധി 2 മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നേരത്തേ മേയ് 30 മുതൽ 3 മാസത്തേക്ക് കാലാവധി നീട്ടിയിരുന്നു. ഇത് അവസാനിച്ച സാഹചര്യത്തിലാണ് 2 മാസം കൂടി നീട്ടിയത്. ജീവനക്കാരുടെ ജോലിയിലെ മികവ്, സേവനത്തിലെ അനിവാര്യത, ഫണ്ടിന്റെ ലഭ്യത തുടങ്ങിയവ പരിശോധിച്ച് അർഹരായവർക്കാണ് കരാർ നീട്ടുക. കരാർ നീട്ടുന്നത് നിലവിലുള്ള എല്ലാ കരാർ ജീവനക്കാർക്കും ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NHM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA