
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടശേഷം പിന്മാറ്റം സാദ്ധ്യമല്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ വാദം ശരിവെച്ച് പിണറായി വിജയന്റെ മുൻ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് ഉപദേശകനുമായിരുന്ന ഡോ.രതീഷ് കാളിയാടൻ. സമകാലിക മലയാളം വാരികയിലെ ലേഖനത്തിലാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പരാമർശം.
മന്ത്രിസഭയുടെ അംഗീകാരം നേടാതെ ഒപ്പിട്ടത് അപാകതയാണെന്ന് പി.എം ശ്രീ വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ' എന്ന തലക്കെട്ടിലെ ലേഖനത്തിൽ പറയുന്നു. 30 ദിവസത്തേക്ക് നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ ആന്റ് ലിറ്ററസിയിൽ നിക്ഷിപ്തമാണ്. ധാരണാപത്രത്തിൽ സംസ്ഥാന സർക്കാരിന് പിൻവാങ്ങാനുള്ള അവസരം ഉൾപ്പെടുത്തിയിട്ടില്ല.
സർക്കാരിനു മുന്നിൽ രണ്ടു മാർഗങ്ങൾ മാത്രമേയുള്ളൂ. ഒന്നുകിൽ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കി കേന്ദ്രത്തിൽ നിന്നു പണം വാങ്ങാം. അല്ലെങ്കിൽ പദ്ധതി നടപ്പാക്കാതിരിക്കാം. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഉപയോഗിച്ച് പദ്ധതി ഹലാലാക്കി നടപ്പാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ലേഖനത്തിൽ പറയുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നേതൃത്വം നൽകിയ പ്രമുഖനാണ് രതീഷ് കാളിയാടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |