SignIn
Kerala Kaumudi Online
Monday, 27 April 2026 5.09 AM IST

പെൻഷൻ വിതരണം: സഹ.സംഘങ്ങൾക്ക് ലഭിച്ചത് 350 കോടിയിലേറെ രൂപ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കാനുള്ള പദ്ധതി സഹകരണ സംഘങ്ങൾക്ക് ലോട്ടറിയായി. കഴിഞ്ഞ നാലര വർഷം പെൻഷൻ വീട്ടിലെത്തിച്ചതിന് ഇൻസെന്റീവായി ലഭിച്ചത് 350 കോടിലേറെ രൂപ.

22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സംഘങ്ങൾ വഴി നേരിട്ട് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. പ്രഥമിക വായ്പാ സംഘങ്ങളും മറ്റുമനാണ് വിതരണക്കാർ. ഒരു ഗുണഭോക്താവിന് 30 രൂപ നിരക്കിലാണ് ഇൻസെന്റീവ്. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാർക്കുള്ള പ്രതിഫലം ഉൾപ്പെടെയാണിത്. ഒരു മാസം പെൻഷൻ നൽകുന്നതിലൂടെ 6.82 കോടി രൂപയാണ് സംഘങ്ങൾക്ക് ഇൻസെന്റീവായി ലഭിക്കുന്നത്. 2025 നവംബർ വരെ പെൻഷൻ വിതരണം ചെയ്തതിന്റെ ഇൻസെന്റീവ് സംഘങ്ങൾക്ക് ലഭിച്ു

സാമൂഹ്യസുരക്ഷാ പെൻഷനിൽ 65 ശതമാനത്തോളം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക ക്രെഡിറ്റ് ചെയ്യും. ആരോഗ്യ സ്ഥിതി മോശമായവർക്കാണ് നേരിട്ട് വീടുകളിലെത്തിക്കുന്നത്. വീട്ടിൽ പണമെത്തിക്കുന്നവരുടെ തുക ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് വഴി സഹകരണ സ്ഥാപനത്തിന് നൽകും. സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ അക്കൗണ്ടിൽ നിന്നും തദ്ദേശ വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റി. വെള്ളയമ്പലം സബ് ട്രഷറിയിൽ തദ്ദേശ വകുപ്പ് ഡയറക്ടർ ആരംഭിച്ച സ്‌പെഷൻ ടി.എസ്.ബി. അക്കൗണ്ടിൽ നിന്നു 14 ജില്ലകളിലെയും സഹകരണ ജോയിൻ്റ് രജിസ്ട്രാർമാരുടെ പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു ഇൻസെന്റീവ് കൈമാറും.

TAGS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.