
ന്യൂഡൽഹി: ഇ.പി.എഫ് പദ്ധതിയിൽ ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ലോക്സഭയിൽ പറഞ്ഞു. ഇതിനായി നിലവിലുള്ള നിയമവ്യവസ്ഥകൾ പ്രകാരം ജോയിന്റ് ആപ്ലിക്കേഷനും വാലിഡേഷനും ചെയ്യാനുള്ള ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ കണക്കാക്കുന്നതിന് പ്രോറേറ്റ ഏർപ്പെടുത്തിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി. എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുയായിരുന്നു മന്ത്രി. ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നവർക്കും വേതനപരിധിക്കുള്ളിൽ പെൻഷൻ ലഭിക്കുന്നവർക്കും തുല്യപരിഗണന നൽകാനാണ് പ്രോറേറ്റയെന്ന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |