
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024)
തസ്തികയിലേക്ക് 22, 23, 24 തീയതികളിലും ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി
നമ്പർ 782/2024-മുസ്ലീം, 346/2024-മുസ്ലിം, 781/2024-ഈഴവ/തിയ്യ/ബില്ലവ,
783/2024-വിശ്വകർമ്മ, 780/2024- പട്ടികജാതി, 344/2024-എൽ.സി./എ.ഐ., 345/2024-ഒ.ബി.സി.)
തസ്തികയിലേക്ക് 22 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ.1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/പൗൾട്രി
അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഓപ്പൺക്വാട്ട) (കാറ്റഗറി നമ്പർ 616/2024)
തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 8 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ
420/2025) തസ്തികയിലേക്ക് 18 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ
പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ - സ്‌പെഷ്യൽ ടെസ്റ്റ്
കേരള ജനറൽ സർവ്വീസ് ആൻഡ് കേരള വാട്ടർ അതോറിറ്റി വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ്
തസ്തികയിലേക്ക് 16 ന് ഓൺലൈനായി നടത്തുന്ന സ്‌പെഷ്യൽ ടെസ്റ്റിന്റെ (ആഗസ്റ്റ്2025)
അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |