
തൃശൂർ: കുടവയറിളക്കി, അരമണികിലുക്കി അസുരവാദ്യ താളത്തിൽ ഇന്ന് നഗരത്തിൽ പുലികളിറങ്ങും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നിങ്ങനെ ഒമ്പത് സംഘങ്ങളാണ് ഇക്കുറിയുള്ളത്. പെൺപുലികളും കുട്ടിപ്പുലികളും ഉൾപ്പെടെ ഓരോ സംഘത്തിലും 31 മുതൽ 51 വരെ പുലികളുണ്ടാകും. പുലികളി സംഘങ്ങളിൽ അയ്യന്തോൾ ദേശത്തെ ആറാം ക്ലാസുകാരിയായ ആരാധ്യ എന്ന കുട്ടിപ്പുലി നയിക്കുന്നുവെന്നതും പ്രത്യേകതയാണ്. കുട്ടൻകുളങ്ങര ദേശമാണ് ഇന്ന് വൈകിട്ട് നാലിന് ആദ്യം സ്വരാജ് റൗണ്ടിലേക്കെത്തുക. ബിനി ഹെറിറ്റേജിന് മുമ്പിൽ വൈകിട്ട് നാലിനാണ് ഫ്ലാഗ് ഓഫ്. എം.ജി റോഡ് വഴി ആറ് സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളും സ്വരാജ് റൗണ്ടിലേക്കെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |