SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

വർഗീയ പരാമർശമുളള പോസ്റ്റ്; എസ്.ഐക്ക് സസ്പെൻഷൻ

aa

തൊടുപുഴ: സമൂഹമാദ്ധ്യമത്തിലൂടെ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെതിരെയാണ് നടപടി. വർഗീയ പരാമർശം നടത്തിയതായി ആരോപിച്ച് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ ജില്ലാപൊലീസ് മേധാവിയുടെതാണ് നടപടി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയാണ് പരാതിക്ക് അടിസ്ഥാനം.

വഴിയിൽ ഇട്ട പൂക്കളം മുഖംമറച്ച ഒരു സ്ത്രീ തട്ടിമറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം വിദ്വേഷ പരമാർശത്തോടെയുള്ള കമന്റ് ഷെയർ ചെയ്തുവെന്നാണ് ആക്ഷേപം. മറ്റെവിടെയോ നടന്നതിൻ്റെ പഴയ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും, മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് അധിക്ഷേപപരാമർശം നടത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

മൂന്നാർ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും പിന്നീട് വകുപ്പുതല നടപടി അടക്കം സ്വീകരിക്കുമെന്നും എസ്.പി ഡോ.എ.നസീം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA