
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി. നേരത്തെ ഇത് 24 വയസായിരുന്നു. എം.വി.ഡി ലീഡ്സ് മൊബൈൽ ആപ്പിലൂടെയാണ് കൺസെഷന് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും മോട്ടോർ വാഹന വകുപ്പ് വർദ്ധിപ്പിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെ കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കേ കൺസെഷൻ ലഭിക്കൂ. ക്രാഷ് കോഴ്സുകൾ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ആനുകൂല്യം ലഭിക്കില്ല. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |