
പത്തനംതിട്ട: നേതാവില്ലാത്ത പ്രസ്ഥാനമെന്ന് കളിയാക്കിയിരുന്ന എസ്.എൻ.ഡി.പി യോഗത്തെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്തിയത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന ശ്രീനാരായണഗുരുദേവ ജയന്ത്രി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ കള്ളക്കേസുകൾ നൽകിയും അപവാദ പ്രചരണങ്ങൾ നടത്തിയും യോഗത്തെ തകർക്കാൻ ശ്രമിക്കുകയാണ്. യോഗത്തിന്റെ ഇന്നത്തെ കെട്ടുറപ്പും ശക്തിയും ഇത്തരക്കാരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കുമെന്ന് തുഷാർ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ചതയദിന സന്ദേശം നൽകി. എം.എൽ.എമാരായ അഡ്വ.അബിൻ വർക്കി, അഡ്വ.പഴകുളം മധു, അഡ്വ.സി.വി.ശാന്തകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും എം.എൽ.എമാർ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |