
കേരള സർവകലാശാലയുടെ പഠനവകുപ്പുകളിലെ എംഎ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്യൂ, എം.ലിബ്.ഐ.എസ്.സി., എം.എഡ്, എൽഎൽ.എം, എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ട്. ഏപ്രിൽ 30നകം https://admissions.keralauniversity.ac.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് 04712308328, 9188524612, csspghelp2026@gmail.com.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ/ബി.എസ്സി/ബി.കോം/ബി.പി.എ/ബി.ബി.എ/ ബി.സി.എ/ബി.എം.എസ്/ബി.എസ്ഡബ്ല്യൂ/ബി.വോക് പരീക്ഷകൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ നടത്തും.
ഒന്നാം സെമസ്റ്റർ ബി.പി.എഡ്, ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷകളുടെ സ്പെഷ്യൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷാ ഫലം
ഒന്നു മുതൽ നാലുവരെ സെമസ്റ്ററുകൾ (പി.ജി.സി.എസ്.എസ്) എം.എസ്സി സുവോളജി, എം.എസ്സി കമ്പ്യൂട്ടർ സയൻസ് (2012 മുതൽ 2014 വരെ അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്) ജനുവരി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻഡ് ടെലിവിഷൻ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഡിസംബർ 2025 പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ നാലുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എ, ബി.ബി.എ (സി.ബി.സി.എസ്.എസ്) (2009 മുതൽ 2012 വരെ അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്/സെമസ്റ്റർ ഇംപ്രൂവ്മെന്റ്) ഫെബ്രുവരി 2025 പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ നാലുവരെ അപേക്ഷിക്കാം.
ഐ.ടി.ഐ കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഐ.എം.സി യുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് കോഴ്സുകളിലേക്ക് പ്രവേശനത്തിന് എസ്.എസ്.എൽസി, പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9074874208.
റിസർച്ചർ സ്കോളർഷിപ്പ്
തിരുവനന്തപുരം: 2023, 2024, 2025 വർഷത്തിലെ സി.എം റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2025 ബാച്ചിലെ 8 വിദ്യാർത്ഥികളുടെയും, 2024 ബാച്ചിലെ 78 വിദ്യാർത്ഥികളുടെയും, 2023 ബാച്ചിലെ 51 വിദ്യാർത്ഥികളുടെയും ലിസ്റ്റ് www.dcescholarship.kerala.gov.inൽ. വിവരങ്ങൾക്ക് : 94467096580.
തീയതി നീട്ടി
തിരുവനന്തപുരം: മലയാളശ്രീ-ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് ഏപ്രിലിൽ നടത്തുന്ന മലയാളം തുല്യതാ പരീക്ഷയ്ക്കായി ഓൺലൈൻ മുഖേന അപേക്ഷ 26 വരെ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |