SignIn
Kerala Kaumudi Online
Sunday, 23 August 2026 4.00 AM IST

അഡ്വർടൈസിംഗ് അവാർഡ്സ്

aa

തിരുവനന്തപുരം: അഡ്വർടൈസിംഗ് ക്ലബിന്റെ നേതൃത്വത്തിൽ നൽകുന്ന 'ട്രിവാൻഡ്രം ഒഫ് അഡ്വർടൈസിംഗ് അവാർഡ്സിന്" അപേക്ഷ ക്ഷണിച്ചു. പരസ്യം, ഡിസൈൻ, ഡിജിറ്റൽ മീഡിയ, ഫിലിം ക്രാഫ്റ്റ്, ബ്രാൻഡഡ് കണ്ടന്റ്, എക്സ്പീരിയൻഷ്യൽ, ഡയറക്ട്, ഇന്റഗ്രേറ്റഡ് ക്യാമ്പയിനുകൾ തുടങ്ങിയവയിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. വിദ്യാർത്ഥികൾക്കായി പ്രത്യേക വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏജൻസികൾ, ബ്രാൻഡുകൾ, പ്രൊഡക്ഷൻ ഹൗസുകൾ, മീഡിയ സ്ഥാപനങ്ങൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് പങ്കെടുക്കാം. പുരസ്‌കാരങ്ങളുടെ എൻട്രി മാനേജ്‌മെന്റും ജൂറിയിംഗ് പ്രക്രിയയും ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായ ക്യൂരിയോസാണ് കൈകാര്യം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. പരസ്യവിദഗ്ദ്ധൻ ബോബി പവാർ അദ്ധ്യക്ഷനായ ജൂറിയിൽ സെന്തിൽ കുമാർ, സ്വരൂപ് ബി.ആർ, അനിൽ കുമാർ, പൂജ മനേക് തുടങ്ങിയവരാണ് അംഗങ്ങൾ. www.loaawards.com വഴി 31വരെ അപേക്ഷ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA