SignIn
Kerala Kaumudi Online
Saturday, 22 August 2026 1.52 AM IST

പി.എസ്.സി അഭിമുഖം

aa

തിരുവനന്തപുരം; കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 114/2025) തസ്തികയിലേക്ക് സെപ്തംബർ 1ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (812/2025-ധീവര), അസി. പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി (895/2025-മുസ്ലീം) തസ്തികകളിലേക്ക് സെപ്തംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (469/2024) തസ്തികയിലേക്കുള്ള ഏഴാംഘട്ട അഭിമുഖം സെപ്തംബർ 1, 2, 3, 9, 10, 11, 16, 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
 പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിഭാഗം) വകുപ്പിൽ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്/ ഓവർസിയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (192/2019) (4% ഭിന്നശേഷി സംവരണത്തിനായുള്ള കൂട്ടിച്ചേർക്കൽ ചുരുക്കപ്പട്ടിക) തസ്തികയിലേക്ക് സെപ്തംബർ 2ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (175/2025) അർഹതാ നിർണയ സാദ്ധ്യതാപട്ടിക പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA