SignIn
Kerala Kaumudi Online
Friday, 14 August 2026 2.48 AM IST

കേരള സർവകലാശാല ബിരുദ പ്രവേശനം

aa

 എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിൽ കമ്മ്യൂണി​റ്റി ക്വാട്ട സീ​റ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/fyugp2026ൽ പ്രസിദ്ധീകരിച്ചു.

 ബിരുദ കോഴ്സുകളിൽ സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. 17നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 8281883052.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ ബിടെക് കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടത്തും. ഫോൺ: 9037119776, 9388011160

 ജൂണിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ച്ലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 5ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് പൈത്തൺ പ്രോഗ്രാമിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 17ന് നടത്തും.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസർ ബി.ടെക്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ ഒന്നിന് തുടങ്ങും.

 സെപ്തംബറിൽ നടത്തുന്ന ഇന്റർഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഒക്ടോബർ 24ന് നടത്തുന്ന പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. വെബ്സൈറ്റ്: www.research.keralauniversity.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA