SignIn
Kerala Kaumudi Online
Friday, 14 August 2026 1.56 AM IST

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സന്ദർശിച്ച് മന്ത്രി

s

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ, മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫറൂഖി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൗൺസിലിന്റെ പ്രവർത്തനങ്ങൾ, പദ്ധതികളുടെ പുരോഗതി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ, ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികൾ എന്നിവയെക്കുറിച്ച് ചർച്ച നടത്തി.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അക്കാഡമിക് മികവ് ശക്തിപ്പെടുത്തുന്നതിനും കൗൺസിൽ നടപ്പാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തി.

കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ പദ്ധതികളുടെ ഏകോപനം, സമയബന്ധിതമായ നടപ്പാക്കൽ, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലും ചർച്ചയുണ്ടായി. കൗൺസിൽ രജിസ്ട്രാർ ടി.ആർ. സുനിലും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA