
തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമി ലാ കോളേജിൽ കേരള സർവകലാശാലയുടെ മിന്നൽ പരിശോധന. അഖിലേന്ത്യാ ബാർ കൗൺസിലിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു ഇത്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നിർദ്ദേശപ്രകാരം സിൻഡിക്കേറ്റ് ഉപസമിതി അംഗങ്ങളായ ആർ.എസ്.ശശികുമാർ, ഡോ.എസ്.നസീബ്, അജയ് ജുവൽ കുര്യാക്കോസ്, നിയമ പഠന വകുപ്പ് മേധാവി ഡോ.സിന്ധു തുളസീധരൻ എന്നിവരാണ് പരിശോധന നടത്തിയത്.
ലാ കോളേജുകളിൽ സായാഹ്ന, വാരാന്ത്യ കോഴ്സുകൾ നടത്തുന്നത് ബാർ കൗൺസിൽ വിലക്കിയിട്ടുണ്ട്. ഗവ. കോളേജുകളിൽ ഇത്തരം കോഴ്സുകളില്ല. എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യുവന്റ് ലാ കോളേജുകളിലും ആറാഴ്ചയ്ക്കുള്ളിൽ നേരിട്ട് പരിശോധന നടത്താൻ വൈസ് ചാൻസലർമാരോടും രജിസ്ട്രാർമാരോടും കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. ലാ അക്കാഡമിയിൽ ഇത്തരം കോഴ്സുകൾ നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |