SignIn
Kerala Kaumudi Online
Thursday, 13 August 2026 1.38 AM IST

ഓണപ്പരീക്ഷകൾ ഇന്ന് തുടങ്ങും 

aa

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷകൾ ഇന്ന് തുടങ്ങും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകൾ . 15 മിനിറ്റ് കൂൾ ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറി ക്ലാസുകളിലെയും എട്ടാം ക്ലാസിലെയും പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. പ്ലസ് ടുവിന് 18ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട ബയോളജിയും 20ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസിയും നാളെ നടക്കും. 8ാം ക്ലാസിന് 21ന് പരീക്ഷയുണ്ട്. അന്നു തന്നെ ഓണാഘോഷം നടത്താനുള്ള തീരുമാനത്തിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചെങ്കിലും പരീക്ഷാ മാറ്റി വച്ചിട്ടില്ല. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കുന്നതിനാൽ അവർക്കും ഓണാഘോഷത്തിൽ പങ്കെടുക്കാമെന്നാണ് സർക്കാർ വിശദീകരണം.

ആഗസ്റ്റ് 31 വരെയുള്ള പാഠഭാഗങ്ങളാണ് ഓണപ്പരീക്ഷയ്ക്ക് പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും കാരണം കഴിഞ്ഞില്ല. അതു കൊണ്ട് ആഗസ്റ്റ് 10 വരെ പഠിപ്പിച്ച പാഠഭാഗങ്ങളുടെ ചോദ്യപ്പേപ്പർ ക്രമീകരിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAMEXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA