SignIn
Kerala Kaumudi Online
Friday, 14 August 2026 2.47 AM IST

പി.എസ്.സി അഭിമുഖം

aa

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പർ 283/2025 - തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 19ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിലും ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (237/2025 - എൽ.സി/എ.ഐ) തസ്തികയിലേക്ക് 20ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

 പുരാവസ്തു വകുപ്പിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ (186/2025) തസ്തികയിലേക്ക് 19ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

 കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാർട്ട് 2- മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി ആശ്രിതർ) (752/2025) തസ്തികയിലേക്ക് 17ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


ഒ.എം.ആർ. പരീക്ഷ
 മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിൽ ട്രേസർ ( 775/2025 ) തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ 21ന് രാവിലെ 7മുതൽ 8.50 വരെ നടത്തും.
 പത്താം തരം പൊതുപ്രാഥമിക പരീക്ഷ - ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ( 423/2025) തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ 22ന് രാവിലെ 10.30 മുതൽ 12.05 വരെ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA