
മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം, കേരളത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് നൽകുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജാതി, മത, ലിംഗ ഭേദമില്ലാതെ മലയാളികളും കേരളത്തിൽ ഉപരിപഠനം നടത്തുന്നവരുമായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 24 കുട്ടികൾക്ക് 50,000 രൂപ വീതമാണ് സ്കോളർഷിപ്പ്.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.വി സയൻസ്, ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി എം.എൽ.ടി, ബിടെക്, ബി.ആർക് വിഷയങ്ങളിൽ 2026-27 അദ്ധ്യയനവർഷം രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. https://sevasram.org എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
പ്ലസ്ടുവിന് 90 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടി മെറിറ്റിൽ അഡ്മിഷൻ നേടിയിട്ടുള്ള 4,50,000 രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 9ന് മുമ്പ് അപേക്ഷിക്കണം. ഓഗസ്റ്റ് 28, ചതയ ദിനത്തിൽ ചെട്ടികുളങ്ങര സേവാശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |