SignIn
Kerala Kaumudi Online
Thursday, 23 July 2026 3.11 AM IST

കേരള സർവകലാശാല ബി.എഡ് പ്രവേശനം

kerala-uni

 എയ്ഡഡ് കോളേജുകളിലെ ബി.എഡ് കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് 24നകം പുതുതായി രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2026. ഹെൽപ്പ് ലൈൻ : 8281883053

 റഷ്യൻ പഠന വിഭാഗത്തിൽ റഷ്യൻ ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സിൽ സീറ്റ് ഒഴിവ്. 27ന് സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ വിഭാഗത്തിലെ സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കണം.

 മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് നടത്തിയ ഫംഗ്ഷണൽ തമിഴ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം വർഷ ബി.എഫ്.എ ഇന്റഗ്രേറ്റഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്റ്റർ ബി.എ/ബി.എസ്‍സി/ബി.കോം പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 27 മുതൽ ആഗസ്റ്റ് 6വരെ നടത്തും.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രാഫി) പരീക്ഷയുടെ വൈവവോസി 24ന് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA