SignIn
Kerala Kaumudi Online
Thursday, 23 July 2026 4.02 AM IST

അലോഷ്യസിന് അനുമതി നൽകിയിരുന്നു

1

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ഗസ്റ്റ്ഹൗസിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50നാണ് ഇറങ്ങിയത്. മൂന്നിന് പ്രധാനമന്ത്രിയുടെ അവലോകന പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. 10 മിനിറ്റ് കൊണ്ട് എത്താൻ തിരക്കിട്ടാണ് ഈ സമയം നീങ്ങിയത്. മനഃപൂർവം കാണാതിരുന്നിട്ടില്ല. സ്വന്തം ജില്ലക്കാരനായ കെ.എസ്.യു പ്രസിഡന്റിനെ പിന്നീട് കണ്ടിരുന്നു. ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ വിശദീകരണം അവരെ അറിയിച്ചു. ആർക്കും തന്നെ വന്നു കാണാം. പ്ലീഡർ നിയമനത്തിൽ ലാ കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിക്ക് എന്തു കാര്യമെന്നാണ് ചോദിച്ചത്. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലും പ്രൊസിക്യൂഷൻ ഡയറക്ടറും നിർദ്ദേശിക്കുന്നവരെ നിയമിക്കേണ്ടി വരും.

വി.ഡി.സതീശൻ.
മുഖ്യമന്ത്രി

...........

ബി.ജെ.പിയുടേത് പ്രഹസന ജാഥ

ഡ​ൽ​ഹി​യി​ലെ​ ​പൊ​ലീ​സ് ​അ​തി​ക്ര​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ജ​ന​രോ​ഷം​ ​ഉ​യ​രു​ന്ന​തി​ന്റെ​ ​ജാ​ള്യ​ത​ ​മ​റ​യ്ക്കാ​നാ​ണ് ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​ബി.​ജെ.​പി​ ​പ്ര​ഹ​സ​ന​ ​ജാ​ഥ​ ​ന​ട​ത്തി​യ​ത്.​ ​അ​ക്ര​മ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​ഇ​ട​മി​ല്ല.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​ഈ​ ​ന​ട​പ​ടി​യെ​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ക്കു​ന്നു.​ ​രാ​ഷ്ട്രീ​യ​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ങ്കി​ലും​ ​അ​ത് ​അ​ക്ര​മ​ത്തി​ന്റെ​യും​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​യും​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ലൈ​സ​ൻ​സ​ല്ല.​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​പ​രാ​ജ​യ​ങ്ങ​ളും​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ളും​ ​മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള​ ​നി​രാ​ശാ​ജ​ന​ക​മാ​യ​ ​ശ്ര​മ​മാ​ണ് ​ഇ​ത്ത​രം​ ​സ​മ​ര​ങ്ങ​ൾ.​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​രാ​ഷ്ട്രീ​യ​ ​സം​സ്‌​കാ​ര​ത്തെ​ ​ത​ക​ർ​ക്കാ​നും​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ക്കാ​നു​മു​ള്ള​ ​നീ​ക്ക​ങ്ങ​ളെ​ ​ജ​നം​ ​തി​രി​ച്ച​റി​യും.​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ളും​ ​നി​യ​മ​വാ​ഴ്ച​യും​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​കോ​ൺ​ഗ്ര​സ് ​ഇ​ത്ത​രം​ ​പ്ര​കോ​പ​ന​ങ്ങ​ളെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​നേ​രി​ടും.

സ​ണ്ണി​ജോ​സ​ഫ്
കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷൻ.

​വ​ഖ​ഫി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ക​ള്ളം​ ​പ​റ​യു​ന്നു

വ​ഖ​ഫ് ​ബോ​ർ​ഡി​ൽ​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ക​ള്ളം​ ​പ​റ​യു​ക​യാ​ണ്.​ ​വ​ഖ​ഫ് ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ബി.​ജെ.​പി​യു​ടെ​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ലെ​ ​ര​ണ്ട് ​ഒ​ഴി​വു​ക​ൾ​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ലാ​ണ് ​ക​ഴി​ഞ്ഞ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ഒ​ഴി​ച്ചി​ട്ട​ത്.​ ​അ​ല്ലാ​തെ​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ൾ​ക്കാ​ണെ​ന്ന് ​എ​വി​ടെ​യും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ആ​ ​ഹ​ർ​ജി​ ​ത​ള്ളി​യെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​ബോ​ർ​ഡി​ൽ​ ​മു​സ്ളീം​ ​മ​ത​വി​ശ്വാ​സ​മു​ള്ള​വ​ർ​ ​മാ​ത്ര​മേ​ ​പാ​ടു​ള്ളൂ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​ബി.​ജെ.​പി​ ​ഇ​ത​ര​ ​പാ​ർ​ട്ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​അ​തേ​ ​നി​ല​പാ​ടാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നും.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഉ​ൾ​പ്പെ​ടെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വ​ഖ​ഫ് ​ദേ​ഭ​ഗ​തി​ക്കെ​തി​രെ​ ​സം​സാ​രി​ച്ച​ത് ​കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ്.​ ​ഇ​തെ​ങ്ങ​നെ​യാ​ണ് ​വ​ർ​ഗീ​യ​ത​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​താ​കും.

പി.​രാ​ജീ​വ്.
മു​ൻ​ ​വ്യ​വ​സാ​യ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA