SignIn
Kerala Kaumudi Online
Monday, 15 June 2026 12.56 AM IST

മുടി ഇരട്ടിവേഗത്തിൽ വളരും, താരൻ പൂർണമായും മാറും; ഈ ഹെയർപാക്ക് ഒരു തവണ ഉപയോഗിച്ചാൽ ഫലം ഉറപ്പ്

beauty

പണ്ടുകാലത്ത് നീളമുള്ള കട്ടിയുള്ള മുടിയായിരുന്നു ഫാഷനെങ്കിൽ ഇന്ന് അങ്ങനെയല്ല. വ്യത്യസ്‌തമായ പല ഹെയർ സ്റ്റൈലുകളും ഇന്ന് എല്ലാവരും പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ ഓരോ പരീക്ഷണങ്ങൾ നടത്തണമെങ്കിൽ നല്ല ആരോഗ്യമുള്ള മുടി വേണം. മാറിവരുന്ന കാലാവസ്ഥ കാരണമുണ്ടാകുന്ന താരനും മുടികൊഴിച്ചിലും പലരെയും അലട്ടുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം മാറ്റി നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നല്ല കട്ടിയുള്ള മുടി സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

ഉള്ളി നീര് - അരക്കപ്പ്

തേൻ - ഒരു ടേബിൾസ്‌പൂൺ

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം

വൃത്തിയുള്ള പാത്രത്തിലേക്ക് ഉള്ളിനീരും തേനുമെടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ശിരോചർമത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. കുറഞ്ഞത് 15 മിനിട്ടെങ്കിലും ഈ പാക്ക് തലയിൽ വയ്‌ക്കാൻ ശ്രദ്ധിക്കണം. കഴുകുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. താളി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

ശേഷം മുടിയിൽ കണ്ടീഷണർ പുരട്ടാൻ മറക്കരുത്. ഈ പാക്ക് ആഴ്‌ചയിൽ ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി. മുടി കൊഴിച്ചിൽ ആദ്യ ഉപയോഗത്തിൽ തന്നെ മാറും. മുടിയുടെ കട്ടിയും നീളവും വർദ്ധിക്കാനും നല്ല ആരോഗ്യത്തോടെയിരിക്കാനും ഈ പാക്ക് സഹായിക്കും. ഉള്ളിനീര് ഉപയോഗിക്കുന്നതിലൂടെ താരനും ശിരോചർമത്തിലെ ചൊറിച്ചിലും മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIRPACK, BEAUTY, HOMEREMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY