SignIn
Kerala Kaumudi Online
Sunday, 31 May 2026 2.36 AM IST

ശിവിഗിരി

a

ഒ​ഴു​കു​ന്നു​ ​പീ​താം​ബ​ര​ധാ​രി​കൾ
ത​ൻ​ ​അ​ന്വ​യം,​ ​ശി​വ​ഗി​രി​ക്കു​ന്നി​ലേ​ക്ക്
ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വിൻ
തൃ​പ്പാ​ദ​ങ്ങ​ൾ​ ​പ​തി​ഞ്ഞോ​രു
ശാ​ര​ദാ​ ​മ​ഠ​ത്തി​ലേ​ക്ക്...
ഒ​രു​ ​ജാ​തി,​ ​ഒ​രു​ ​മ​തം,​ ​ഒ​രു​ ​ദൈ​വം
എ​ന്ന​ ​ത​ത്വ​ത്തെ​ ​മാ​ന​വ​ഹൃ​ത്തിൽ
പ്ര​തി​ഷ്ഠി​ച്ച​ ​അ​ദ്വൈ​ത​ ​ദേ​വ​നാം
ഗു​രു​ദേ​വ​ൻ​ ​വ​സി​ച്ച​ ​വൃ​ന്ദാ​വ​നം
ത​ന്നെ​ ​ശ​ര​ണം,​ ​അ​ന​പാ​യ​ ​പ്ര​തി​ഷ്ഠ
ന​ട​ത്തി​യ​ ​അ​രു​വി​പ്പു​റ​ത്തേ​ക്കും
ഗു​രു​ദേ​വ​ ​നി​കേ​ത​ന​മാം
ചെ​മ്പ​ഴ​ന്തി​യി​ലും,​
സം​ഘ​ട​ന​കൊ​ണ്ട് ​ശ​ക്ത​കാ​കു​വാ​നും​
വി​ദ്യ​കൊ​ണ്ട് ​പ്ര​ബു​ദ്ധ​രാ​കു​വാ​നും
അ​നു​വ​ർ​ത്തി​ച്ച് ​ശി​വ​ഗി​രി​ ​മ​ഹിമ
വാ​നോ​ള​മു​യ​ർ​ത്തു​വാൻ
പ്ര​ത്യ​ബ്ദ്ധം​ ​ധ​നു​മാ​സ​ ​രാ​വും
പ​ക​ലും​ ​പീ​താം​ബ​രം​ ​മ​ഞ്ഞാ​കു​ന്നു
ശി​വ​ഗി​രി​ക്കു​ന്നി​ൽ​ ​പ്ര​ബു​ദ്ധ​നാം
ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​സ്മ​ര​ണ​കൾ
സു​ഗ​ന്ധ​പൂ​രി​ത​മാ​കു​ന്നു,​
ദി​വ്യ​പ്ര​കാ​ശം​ ​ചൊ​രി​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY