
മുഹമ്മ: ചാരമംഗലം ഗവ. ഡി.വി. ഹയർ സെക്കന്റെറി സ്ക്കൂളിലെ ഗ്രാജുവേഷൻ സെറിമണിയും അഡ്മിഷൻ മേളയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി.ഗിരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രശ്മി സ്വാഗതവും ഹെഡ്മിസ്ട്രസ് മിനി നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസിലേയ്ക്ക്പുതുതായി പ്രവേശനം നേടുന്ന കുട്ടികളുടെ ഫാറങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ ഏറ്റുവാങ്ങി.
പഞ്ചായത്തംഗങ്ങളായ ജി.മുരളി, പി. അക്ബർ, എക്സിക്യൂട്ടീവംഗം സിബി എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ്
പഠനകാലയളവിലേയ്ക്ക് എത്തിയ കിൻഡർ വിഭാഗം കുട്ടികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |