SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

മഹാത്മാഗാന്ധി ജലോത്സവം പുണ്യാളൻ നിരണം ജേതാക്കൾ

jkljkl

മാന്നാർ: അറുപതാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിൽ റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ കുമരകം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പുണ്യാളൻ നിരണം ജേതാക്കളായി. കെ.ജി എബ്രഹാം, ബൈജു കുട്ടനാട് എന്നിവർ ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനാണ് രണ്ടാമത്. ലിജോ മഠത്തിൽ, എബി മഠത്തിൽ എന്നിവർ ക്യാപ്റ്റനായ മേല്പാടം ചുണ്ടനാണ് മൂന്നാംസ്ഥാനം.

ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ സണ്ണി പുഞ്ച മണ്ണിൽ ക്യാപ്റ്റനായുള്ള ജവഹർ തായങ്കരി ഒന്നാമതെത്തി. എൻ.ജി ഉണ്ണിത്താൻ ക്യാപ്റ്റനായയുള്ള ആനാരി ചുണ്ടൻ രണ്ടാമതും സജിത്ത് ചെറുതന ക്യാപ്റ്റനായയുള്ള കരുവാറ്റ ചുണ്ടൻ മൂന്നാമതും എത്തി.

മാന്നാർ മഹാത്മാ ജലോത്സവത്തിൽ ഏറെ പ്രാധാന്യമുള്ള എ ഗ്രേഡ്
വെപ്പ് വള്ളം ഫൈനൽ മത്സരത്തിൽ രാജൻ സുജൂദ് ക്യാപ്റ്റനായയുള്ള മാന്നാർ ബോട്ട് ക്ലബ്ബിന്റെ നവജ്യോതി ഒന്നാമനായി. സോമിഷ് ചെന്നിത്തല ക്യാപ്റ്റനായയുള്ള ചെന്നിത്തല ബോട്ട് ക്ലബ്ബിന്റെ മണലി രണ്ടാം സ്ഥാനം നേടി.റോയി ആന്റണി ക്യാപ്റ്റൻ ആയുള്ള പട്ടേരിപുരയ്ക്കൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജലോത്സവത്തിന് മുന്നോടിയായി അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പതാക പതാക ഉയർത്തി. ജലമേളയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എൻ. ഷൈലാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ഷാജഹാൻ സ്വാഗതം പറഞ്ഞു. ജല ഘോഷയാത്രയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. മാസ്സ് ഡ്രിൽ ഉദ്ഘാടനം രക്ഷാധികാരികളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ നിർവഹിച്ചു. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധി അവാർഡ് ജേതാവ് റെന്നി ഫിലിപ്പോസിനെ കേരള അഡ്മിനിസ്ട്രേറ്റർ ജനറൽ വി.എസ് ചന്ദ്രശേഖരൻ ആദരിച്ചു.
മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിലെ വിജയികൾക്ക് എൻ.ഷൈലാജ് ട്രോഫികൾ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL