ആലപ്പുഴ: കരുവാറ്റയിൽ ശിവൻകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ ഭാര്യ സരസ്വതി. മകൾ പ്രസവിച്ച് കിടക്കുന്ന അതേ ആശുപത്രിയിലെ മോർച്ചറിയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവും കാത്ത് അവർ വിറങ്ങലിച്ച് നിന്നു. ശിവൻകുട്ടിയുടെ മൃതദേഹം മോർച്ചറിക്ക് പുറത്തെത്തിച്ചപ്പോൾ കാത്തിരിക്കാൻ സരസ്വതി അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ മണിക്കൂറുകളോളം സരസ്വതി കാത്തുനിന്നു. പ്രസവിച്ച് കിടക്കുന്ന മകൾക്കായി ഭക്ഷണംപോലും എത്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു അവർ. കൂടെ നിൽക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. കൈക്കുഞ്ഞുമായി മകൾ വീട്ടിലേക്കെത്തുന്നതും പ്രതീക്ഷിച്ചിരുന്നതിനിടെയാണ് ശിവൻകുട്ടി കൊല്ലപ്പെട്ടത്. ഇതോർത്ത് സരസ്വതി വിതുമ്പി. ഒടുവിൽ മകൾക്ക് കഞ്ഞി കൊടുക്കാൻ പോലും ആരുമില്ലാത്തതിനാൽ അവർ പ്രസവവാർഡിലേക്ക് പോയി. ഇവരുടെ മകളും ഭർത്താവും വിദേശത്തായിരുന്നു. പ്രസവത്തിനായാണ് മകൾ നാട്ടിലെത്തിയത്. പിതാവിന്റെ മരണവാർത്തയറിഞ്ഞ് വിദേശത്തുള്ള മൂത്ത മകളും നാട്ടിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്‌ചയാണ് ശിവൻകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം സരസ്വതി മകൾക്കൊപ്പം ആശുപത്രിയിലായിരുന്നു. പതിമൂന്നുകാരിയായ ചെറുമകളാണ് ശിവൻകുട്ടിയെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ എട്ടാംക്ലാസുകാരിയായ ചെറുമകൾ, കാമുകനും രണ്ടാം പ്രതിയുമായ പരവൂർ സ്വദേശി പ്ലസ് ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17 വയസുള്ള രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനായി ആറുപവൻ സ്വർണം മോഷ്‌ടിക്കാനാണ് കൃത്യം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് അറിയിച്ചു.
Sivan Kutty was found murdered at his home in Karuvatta, Alappuzha, while his wife Saraswathi was at the hospital with their daughter, who had recently given birth. She waited alone for his body at the mortuary. Police arrested his 13-year-old granddaughter, her boyfriend and two others, alleging the murder was planned to steal gold to buy an iPhone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |