SignIn
Kerala Kaumudi Online
Wednesday, 19 August 2026 10.34 AM IST

അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹത; അന്വേഷണം വേണമെന്ന് നാട്ടുകാർ

thrinav
ട്രെയിൻ തട്ടി മരിച്ച ത്രിണവ്

ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. സംശയങ്ങൾ ഒരുപാടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉയരത്തിലുള്ള ട്രാക്കിലേക്ക് കുറ്റിച്ചെടികൾക്കിടയിലൂടെ കുട്ടി എങ്ങനെയെത്തിയെന്നതാണ് നാട്ടുകാരുടെ സംശയം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി ഇത്രയും ദൂരം നടന്ന് കയറ്റമുള്ള വഴയിലൂടെ കയറി ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദേശവാസിയായ യുവതി പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പലപ്പുഴ കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ട്രെയിൻ തട്ടി മരിച്ചത്.. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ തട്ടിയാണ് കുഞ്ഞ് മരിച്ചത്. വീടിന് സമീപത്തുള്ള ട്രാക്കിലേക്ക് കുഞ്ഞ് ഇഴഞ്ഞ് എത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary

A 1.5-year-old boy died after being hit by a MEMU train in Ambalappuzha, Alappuzha. Locals have raised suspicions over how the child reached the railway track, prompting a detailed police investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD TRAIN ACCIDENT, AMBALAPPUZHA, INVESTIGAION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA