SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

വിലകൂടിയാലും,​ ഓണത്തിന് ഉപ്പേരി മസ്‌റ്റാ !

ആലപ്പുഴ: ഓണസദ്യയ്ക്ക് ഇലത്തുമ്പിൽ വിളമ്പേണ്ട ചിപ്സിന് ഇത്തവണ ചെലവേറും. കഴിഞ്ഞ വർഷത്തേക്കാൾ കിലോയ്ക്ക് 50 മുതൽ 100 രൂപയോളം വില കൂടിയിട്ടുണ്ട്. 400 മുതലാണ് സ്റ്റാർട്ടിംഗ്. ബ്രാൻഡഡ് ഉപ്പേരിക്കാകട്ടെ 500 മുതൽ 800 രൂപവരെ നൽകണം. ഏത്തക്കായ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയതാണ് ചിപ്‌സിനും വില വർദ്ധിക്കാൻ കാരണം. ഏത്തക്കായ്ക്ക് 70 രൂപയും വെളിച്ചെണ്ണയ്ക്ക് 360 രൂപ വരെ വിലയുണ്ട്. വെളിച്ചെണ്ണ, പാമോയിൽ, സൺഫ്ലവർ എന്നിവയിൽ വറുത്ത ഉപ്പേരികൾ ലഭ്യമാണ്. എണ്ണ മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. ഓണമെത്തിയതോടെ വിപണി കാര്യമായി ഉണർന്നിട്ടുണ്ട്. വീട്ടിലേക്കും ബന്ധുവീടുകളിലേക്കുമായി വിലനോക്കാതെ ആളുകൾ കൂടുതലായി ചിപ്സും ശർക്കര വരട്ടിയും വാങ്ങുന്നുണ്ട്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലും ഉപ്പേരിക്കച്ചവടം സജീവമാണ്. ഓൺലൈൻ വഴിയും വില്പന നടത്തുന്നുണ്ട്. ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും വിളിച്ച് ബുക്ക് ചെയ്താൽ വീട്ടിലെത്തിച്ചുതരും.

ഉപ്പേരി വില

(കിലോയ്ക്ക് )

വെളിച്ചെണ്ണയിൽ വറുത്തത് : 400

സൺഫ്ലവർ ഓയിലിൽ വറുത്തത് : 380

പാമോയിലിൽ വറുത്തത് : 360

ശർക്കര വരട്ടി: 350-400

ഉപ്പേരി വിപണി സജീവമാണ്. കഴിഞ്ഞ വർഷത്തേക്കാൾ വില കൂടിയിട്ടുണ്ട്. എന്നാൽ പൂരാടം ദിനമായ ഇന്നലെ മുതൽ കച്ചവടം കൂടിയിട്ടുണ്ട്.

-കെ.എസ്. രാജേന്ദ്രൻ, കളരിക്കൽ പിപ്സ് ഉടമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL