
അമ്പലപ്പുഴ: പുറക്കാട് അഴിക്കകം കുടുംബത്തിന്റെ കുടുംബസംഗമം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ മെമ്മോറിയൽ ഹാളിൽ നടന്നു. ഒൻപതു തലമുറകൾ ഉൾക്കൊള്ളുന്ന കുടുംബത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന അഞ്ചു മുതൽ ഒൻപതുവരെയുള്ള തലമുറകളിലെ അംഗങ്ങൾ പങ്കെടുത്തു. അഞ്ചാം തലമുറയിൽ പെട്ട 11 അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ, കെ.ബി.വത്സലാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, മുതിർന്ന 17 കുടുംബാംഗങ്ങളെ ആദരിക്കുകയും പഠിപ്പിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു സമ്മാനങ്ങൾ നൽകുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |