
തുറവൂർ: പി.എൻ പണിക്കർ സാംസ്‌കാരിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ 106-മത് പ്രതിമാസ പരിപാടി ഓണാഘോഷവും സാഹിത്യോത്സവവും നടന്നു. പ്രസിഡന്റ് വിനയകുമാർ തുറവൂർ അധ്യക്ഷത വഹിച്ചു. പ്രസാദ് തുറവൂർ സ്വാഗതം പറഞ്ഞു. കെ.സി ബൈജു ഉദ്ഘാടനം നിർവഹിച്ചു. തിരുവാതിരയും മാറ്റുകലാപരിപാടികളും നടന്നു. അശോകൻ ചേർത്തല, ഹരികുമാർ ടി.വി , ഓമന തിരുവിഴ, എസ്. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.അമ്പിളി,സുതൻ,വിജയൻ എരമല്ലൂർ,വേണു കടക്കരപ്പള്ളി,ഷാജി തണ്ണീർമുക്കം,നാസി, കൃഷ്ണകുമാർ, ബിനി രാധാകൃഷ്ണൻ, മാധവ് കെ.വാസുദേവ്, സോമശേഖരപ്പണിക്കർ, പ്രസന്നൻ കല്ലാപ്പുറം, സുതൻ തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |