ആലപ്പുഴ : യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മാത്യു കെ.ജോണിനെ അനുസ്മരിച്ചു. ഡി.സി സി ഓഡിറ്റോറിയത്തിൽ നടന്ന 25 -ാം അനുസ്മരണ യോഗം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ ഷുക്കൂർ,ഡി.സുഗതൻ,പ്രൊഫ.നെടുമുടി ഹരികുമാർ, ഫാ.ഡോ. അബു ചെറിയാൻ,റോയി തോമസ്, അഡ്വ.പി.ജെ.മാത്യു, ജി.പുഷ്‌പരാജൻ, അഡ്വ. രവീന്ദ്രദാസ്,എബി ജോൺ ഷൈബു, ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വൃക്ഷത്തൈയും ഓണക്കിറ്റും വിതരണവും ചെയ്തു. രഞ്ജിത് ഇസ്രായേലിനെ ആദരിച്ചു. കിടപ്പുരോഗികൾക്ക് സഹായം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |