
കിഴക്കമ്പലം: നാട്ടിൻപുറത്തിന്റെ സ്വഭാവവും കർഷകബന്ധവും മുൻനിറുത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യത്യസ്ത വഴിയിലേക്ക് നീങ്ങുകയാണ് ട്വന്റി 20 പാർട്ടി. പൈനാപ്പിൾ, മാങ്ങ എന്നിവയ്ക്ക് പിന്നാലെ ചക്കയെയും തിരഞ്ഞെടുപ്പ് ചിഹ്നമാക്കി. ഗ്രാമീണ മേഖലയിലെ കർഷകരുമായി അടുപ്പം പുലർത്താനും നാട്ടുവഴക്കങ്ങളോട് ചേർന്നുനിൽക്കാനുമാണ് ഈ തന്ത്രം.
ചക്ക കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യസമ്പത്തായി കണക്കാക്കപ്പെടുന്നതും കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ച് വളരുന്ന വിളയായതിനാലും ഈ ചിഹ്നത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. യുവാക്കളെയും ഗ്രാമീണ വോട്ടർമാരെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രചാരണ രീതി മാറ്റാൻ ഇത്തരം നീക്കം വഴിയൊരുക്കുമെന്നും പാർട്ടി കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |