
കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു. ഇലക്ട്രോണിക്-ഓൺലൈൻ മാദ്ധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നൽകുന്ന വാർത്തകൾ നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനമാണിത്. കളക്ടറാണ് സമിതി ചെയർപേഴ്സൺ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി.ബിജു നോഡൽ ഓഫീസറും മെമ്പർ സെക്രട്ടറിയുമാണ്. ജില്ലയിലെ 14 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ, പി.ഐ.ബി അസിസ്റ്റന്റ് ഡയറക്ടർ, സ്വതന്ത്ര്യ മാദ്ധ്യമ പ്രവർത്തകൻ വി.വി.വേണുഗോപാൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കാക്കനാട് സിവിൽ സ്റ്റേഷനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് എം.സി.എം.സി ഓഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |