SignIn
Kerala Kaumudi Online
Friday, 24 April 2026 6.09 PM IST

മത്സ്യത്തൊഴിലാളികളെ കണ്ട് കളക്ടർ

Increase Font Size Decrease Font Size Print Page
kamak

കൊച്ചി: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി കളക്ടർ ജി. പ്രിയങ്കയും അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും വൈപ്പിൻ കാളമുക്ക് മത്സ്യത്തുറമുഖം സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും 100 ശതമാനം കൈവരിച്ചതുപോലെ ഭരണഘടന നൽകുന്ന വലിയ അവകാശമായ വോട്ടെടുപ്പിലും 100 ശതമാനം കൈവരിക്കാൻ നമുക്ക് സാധിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾ ബാക്കി നിൽക്കെ വോട്ടിംഗ് ബോധവത്ക്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. തുറമുഖത്തെ മത്സ്യവില്പനക്കാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന സ്വീപ് പരിപാടിയുടെ ഭാഗമായിരുന്നു സന്ദർശനം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.