
പെരുമ്പാവൂർ: വീടുവിട്ടിറങ്ങിപ്പോയ സഹോദരിയെ തേടി ഡൽഹിയിൽ നിന്ന് സഹോദരൻ വൈഭവ് കൂവപ്പടിയിലെ ബേത്ലഹേം അഭയഭവനിലെത്തി. മാനസികമായ ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ട് വർഷം മുൻപ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ബി.ടെക് ബിരുദധാരിയായ വിഭു അഭയഭവനിൽ എത്തപ്പെട്ടത്. അഭയഭവൻ സ്ഥാപകയും പ്രസിഡന്റും ആയിരുന്ന പരേതയായ മേരി എസ്തപ്പാൻ വിഭാവനം ചെയ്ത ജീവകാരുണ്യ പാതയിലൂടെ ഊർജിതമായി പ്രവർത്തിക്കുന്ന അഭയഭവൻ റീ-ഇന്റഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിലാണ് വിഭുവിന്റെ വീട്ടുകാരെ കണ്ടെത്താനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |