
കൊച്ചി: എറണാകുളം അരമനയ്ക്ക് മുന്നിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്ന വൈദികരെയും അവരെ സംരക്ഷിക്കുന്ന അതിരൂപത ഭരണാധികാരികളെയും പദവികളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം നടത്തിയത്. ചീഫ് കോ ഓർഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. തെറ്റായ കാര്യങ്ങൾ ചെയ്യുന്ന വൈദികരെ സഭാപരമായ സ്ഥാനങ്ങളിൽ നിയമിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ജോയ് ജോർജ്, വൈശാഖ് ഉദയംപേരൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |