
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ഈ വർഷത്തെ പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി അവാർഡ് 'പ്ലാവ് ജയൻ' എന്ന കെ.ആർ. ജയന് സമ്മാനിക്കും. 27 വർഷത്തിലേറെയായി പ്ലാവ് ജീവിതത്തിന്റെ ഭാഗമാക്കി ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. ആലുവയിലെ 'മൂഴിക്കുളം ശാലയ്ക്ക്' സ്പെഷ്യൽ ജൂറി അവാർഡും നൽകുമെന്ന് കരയോഗം അറിയിച്ചു. ഫലകവും പ്രശസ്തിപത്രവും 15000 രൂപയും അടങ്ങുന്ന അവാർഡ് 22ന് വൈകിട്ട് 5.30ന് ടി.ഡി.എം.ഹാളിൽ നടക്കുന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ബി. ബിജു കുമാർ സമ്മാനിക്കുമെന്ന് കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |