കൊച്ചി: ഗർഭാശയ ക്യാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കണമെന്ന് അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. വി.പി.എസ് ലേക്‌ഷോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസസ് സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സർജിക്കൽ ആൻഡ് ഗൈനക്കോളജിക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. പി. സനം, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയ്, ഡോ. എസ്. അനുപമ, ഡോ. റെമി അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |