SignIn
Kerala Kaumudi Online
Friday, 17 July 2026 4.00 AM IST

അവയവ കച്ചവടത്തിന് കരാർ: ലേക്‌ഷോറിന് കുരുക്ക് മുറുകും

കൊച്ചി: എറണാകുളം ലേക്‌ഷോർ ആശുപത്രിയും അവയവക്കച്ചവട റാക്കറ്റും തമ്മിലുള്ള ബിസിനസ് കരാർ അന്വേഷണസംഘത്തിന് ലഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഒരു രോഗിക്ക് അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കമ്മിഷൻ നൽകാമെന്ന വ്യവസ്ഥയുള്ള കരാറിൽ ലേക്‌ഷോർ എം.ഡി എസ്.കെ.അബ്ദുള്ളയും അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുമാണ് കക്ഷികൾ.

കാസർകോട്ടെ നജീബി​ന്റെ സ്ഥാപനത്തി​ലും ലേക്‌ഷോർ ഓഫീസി​ലും പൊലീസും ഇ.ഡിയും നടത്തി​യ പരി​ശോധനകളി​ൽ നി​രവധി​ രേഖകൾ പി​ടി​ച്ചെടുത്തി​രുന്നു. ഇക്കൂട്ടത്തിലാണ് അവയവ ദാതാവി​നെ സംഘടി​പ്പി​ച്ചു കൊടുക്കുന്നതി​നുള്ള കരാറുകളുമുള്ളത്. വി​ദേശത്ത് നി​ന്നുള്ള രോഗി​കൾക്കും ​ അവയവങ്ങൾ നൽകി​യി​ട്ടുണ്ടെന്ന് സംശയി​ക്കുന്നു. വി​ദേശി​കൾക്ക് ഇന്ത്യക്കാരുടെ അവയവങ്ങൾ നൽകുന്നത് നി​യമവി​രുദ്ധമാണ്.

കാസർകോട് സ്വദേശിയായ മുഹമ്മദ് നജീബാണ് ഇ.ഡി കേസിലെ മുഖ്യപ്രതി. ഈ കേസിൽ ലേക്‌ഷോർ എം.ഡിയെയും ഡോക്ടർമാരെയും ഉൾപ്പെടെ ഇ.ഡി ചോദ്യം ചെയ്തി​രുന്നു. എറണാകുളത്തെ മറ്റ് രണ്ട് ആശുപത്രി​കളുടെ ഉടമകളെയും ഡോക്ടർമാരെയും ഇ.ഡി​ വി​ളി​ച്ചുവരുത്തി​ വി​വരങ്ങൾ തേടി​. ഇന്നലെയും രണ്ട് ഡോക്ടർമാർ ഇ.ഡി ഓഫീസി​ൽ ഹാജരായി.

അവയവ റാക്കറ്റും ആശുപത്രി​കളും തമ്മി​ലുള്ള സാമ്പത്തി​ക ഇടപാടുകൾ നി​യമവി​രുദ്ധമായ ഇടപാടുകൾ വ്യക്തമാ​ക്കുന്നതാണെന്നാണ് വി​വരം. കല്ലട്ര മുഹമ്മദ് നജീബിനെപ്പോലുള്ള ഇടനിലക്കാർ രോഗികളിൽ നിന്ന് വൻതുക ഈടാക്കി അവയവ ദാതാക്കൾക്ക് തുച്ഛമായ പ്രതിഫലം നൽകി വലിയ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

അവയവ ദാനവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികൾ ലഭ്യമാക്കാൻ വ്യാജരേഖകൾ നിർമ്മിച്ചിരുന്നതും നജീബിന്റെ സംഘമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKESHORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA