
കൊച്ചി: പിറവത്ത് യു.ഡി.എഫിലെ അനൂപ് ജേക്കബിന് (കേരള കോൺ. ജേക്കബ്) തിളക്കമാർന്ന വിജയം. മാണി വിഭാഗത്തിലെ സാബു കെ. ജേക്കബിനേക്കാൾ 44,681 വോട്ടുകൾ കൂടുതൽ നേടിയാണ് മണ്ഡലം നിലനിറുത്തിയത്. കഴിഞ്ഞ തവണ ലഭിച്ചത് 85,056 വോട്ടുകൾ. ഇത്തവണ 89,551. കേരള രാഷ്ട്രീയത്തിൽ പ്രമുഖനായിരുന്ന മുൻമന്ത്രി ടി.എം. ജേക്കബിന്റെ മരണത്തെ തുടർന്ന് മകൻ അനൂപ് 2012 മുതൽ പിറവത്തെ പ്രതിനിധീകരിക്കുന്നു. 2011ൽ 66,503 വോട്ടുകൾ നേടിയാണ് ടി.എം.ജേക്കബ് വിജയിച്ചത്. പ്രതിപക്ഷത്തായിരുന്നപ്പോഴും അനൂപ് മണ്ഡലത്തിൽ സജീവമായിരുന്നു. ടി.എം. ജേക്കബ് അഞ്ചുതവണയും അനൂപ് മൂന്നുതവണയും വിജയിച്ചതോടെ പിറവം യു.ഡി.എഫിന്റെ ശ്രദ്ധേയ മണ്ഡലമായി. അനിലയാണ് ഭാര്യ. മക്കൾ: ടി.എം. ജേക്കബ് (ബി.ടെക് വിദ്യാർത്ഥി), ലിറാ അനൂപ് (തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |