
കൊച്ചി: സോഷ്യലിസ്റ്റും എഴുത്തുകാരനും കേന്ദ്രമന്ത്രിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷികം ജനതാ ലേബർ യൂണിയൻ (ജെ.എൽ.യു) ആചരിക്കും.
നാളെ ഉച്ചകഴിഞ്ഞ് 3ന് എറണാകുളം വൈ.എം.സി.എ ഹാളിൽ മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനാവും. ടി.ജെ വിനോദ് എം.എൽ.എ അനുസ്മരണപ്രഭാഷണം നടത്തും. മുൻ മേയർ എം. അനിൽകുമാർ സുവനീർ പ്രകാശനം നിർവഹിക്കും. ആർ.ജെ.ഡി അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ, സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, എൻ.എം. നായർ, അഷ്‌റഫ് ചെങ്ങമനാട്, ബിജു തേറാട്ടിൽ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |