
പറവൂർ: വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പറവൂർ നഗരസഭ പതിനെട്ടാം വാർഡിൽ ആരോഗ്യ വകുപ്പ് ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് സന്ദർശിച്ച് പരിശോധന നടത്തി. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സെപ്റ്റിക് ടാങ്കുകളുടെ വിടവുകൾ, പൊട്ടിയ വെന്റു പൈപ്പുകൾ, സോക്കേജ് പിറ്റ് എന്നിവയിൽ ചോർച്ചയുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കണമെന്ന് നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ പരിസരത്തെ 63ലധികം വീടുകൾ സന്ദർശിച്ചു. വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്നുള്ളവർ കൊതുകുകളുടെ സാമ്പിൾ ശേഖരിച്ചു. വാർഡിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |